Sunday, June 24, 2012

നൂറ്റാണ്ട് പഴക്കമുള്ള ബാലകവിതകള്‍ വിക്കി ഗ്രന്ഥശാലയിലേക്ക്

വായനവാരാഘോഷത്തോട് അനുബന്ധിച്ച് പട്ടത്താനം ഗവ. എസ്എന്‍ഡിപി യുപി സ്കൂളിലെ കുട്ടികള്‍ ഇ-ഗ്രന്ഥശാലയിലേക്ക് 10 ബാലകവിതകള്‍ സമ്മാനിച്ചു. 1910ല്‍ തിരുവിതാംകൂറിലെ പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠിക്കാനായി കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ തയ്യാറാക്കിയ പദ്യപാഠാവലിയിലെ 10 കവിതകളാണ് കുട്ടികള്‍ തെരഞ്ഞെടുത്തത്. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ രണ്ടു പ്രാര്‍ഥനകള്‍, എ ആര്‍ രാജരാജവര്‍മയുടെ കുയില്‍, പന്തളം കേരളവര്‍മയുടെ സമയം, കളി, കെ സി കേശവപിള്ളയുടെ പുസ്തകം, അഴകത്ത് പത്മനാഭകുറുപ്പിന്റെ തെങ്ങ്, വാഴ, നടുവത്തൂര്‍ അച്ഛന്‍ നമ്പൂതിരിയുടെ ഗുരുഭക്തി, പി പത്മനാഭപിള്ളയുടെ എന്റെ അമ്മ, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ മേനോന്റെ പ്രഭാതം എന്നീ ബാലകവിതകളാണ് കുട്ടികള്‍ ടൈപ്പ്ചെയ്ത് വിക്കി ഗ്രസ്ഥശാലയില്‍ എത്തിക്കുന്നത്. അധ്യാപകരായ എ ഗ്രാഡിസണ്‍, എസ് കണ്ണന്‍ എന്നിവര്‍ കുട്ടികളെ സഹായിക്കുന്നു. കുട്ടികളുടെ കവിതാസമാഹാരത്തിന്റെ പ്രകാശനം തിങ്കളാഴ്ച പകല്‍ മൂന്നിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വായനവാരാഘോഷത്തിന്റെ സമാപനയോഗം ബാലസാഹിത്യകാരനും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാവകുപ്പില്‍ ഭാഷാവിദഗ്ധനും സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്ററുമായിരുന്ന ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ ഉദ്ഘാടനംചെയ്യും. വായനമത്സരത്തിലും ക്വിസ് മത്സരത്തിലും വായനക്കുറിപ്പ് തയ്യാറാക്കിയതിലും വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്യും.

2 comments:

  1. http://www.thehindu.com/todays-paper/tp-national/tp-kerala/article3567660.ece

    ReplyDelete
  2. രസകരമായ പഠനവുമതോമൊപ്പം-
    സരസ കവിതാസ്വാദനവുമേവം പ്രിയങ്കരം
    വളരുക!വായിച്ചുരസിച്ചു;നവലോകത്തി-
    ലുന്നതസ്ഥാനം കരസ്ഥമാക്കീടുവാന്‍.
    -അന്‍വര്‍ ഷാ ഉമയനല്ലൂര്‍-

    ReplyDelete