Friday, May 25, 2012

ശുക്രസംതരണം ജൂണ്‍ 6ന്

ഇങ്ങനെയൊന്ന് ഇത്തവണകൂടി...................105 വർഷങ്ങൾക്കു ശേഷം 2117 ഡിസംബർ 11നാണ് വീണ്ടും ദൃശ്യമാവുക.
ഭൂമിക്കും സൂര്യനും ഇടയിൽക്കൂടി ശുക്രൻ കടന്നുപോകുമ്പോൾ അത് സൂര്യബിംബത്തെ മറയ്ക്കാൻ ശ്രമിക്കും. എന്നാൽ ശുക്രൻ ഭൂമിയിൽനിന്നു വളരെ അകലെയായതിനാൽ (ഏകദേശം അഞ്ചുകോടി കിലോമീറ്റർ) സൂര്യബിംബത്തെ പൂർണമായി മറയ്ക്കാൻ ശുക്രനാവില്ല. സൂര്യബിംബത്തിനു മുന്നിലൂടെ കറുത്തപൊട്ടുപോലെ ഗ്രഹം സഞ്ചരിക്കുന്നതായി ഭഭൂമിയിലുള്ള നിരീക്ഷകന് കാണാം. ഇതാണ് ശുക്രസംതരണം. ഗ്രഹണസമാനമായി സൂര്യമുഖത്തുകൂടി ശുക്രൻ കടന്നുപോകുന്ന അവസ്ഥയാണിത്. ഗ്രഹണത്തിന് സമാനമാണെങ്കിലും ദൂര വ്യത്യാസമുള്ളതിനാൽ ശുക്രന് സൂര്യനെ പൂർണമായും മറയ്ക്കാനാവില്ല. അതിനാൽ സൂര്യമുഖത്ത് ഒരു പൊട്ടുപോലെ ശുക്രനെ കാണാനാവും. സൂര്യോദയ സമയത്ത് നഗ്നനേത്രംകൊണ്ട് ദർശിക്കാമെങ്കിലും ചൂട് കനക്കുന്നതോടെ ശുക്രസംതരണം കാണാൻ സൗര കണ്ണടകളോ സൂര്യ ദർശിനിയോ ഉപയോഗിക്കണം. സൂര്യനിലേക്കുള്ള ദൂരം, സൂര്യന്റെ വലിപ്പം തുടങ്ങിയവ നിർണ്ണയിക്കുന്നതിനു ശുക്രസംതരണസമയത്ത് കഴിയും. 1631 തൊട്ടാണ് ശാസ്ത്രലോകം ശുക്രസംതരണം ശ്രദ്ധിച്ചുതുടങ്ങിയത്. എട്ടുവർഷം, നൂറ്റഞ്ചര വർഷം ഇങ്ങനെ ഇടവേളകളിലാണ് ശുക്രസംതരണം ദൃശ്യമാവുന്നത്. ഈ നൂറ്റാണ്ടിൽ 2004 ജൂൺ എട്ടിന് ദൃശ്യമായ ഈ ആകാശവിസ്മയം ഇനി 2012 ജൂൺ 6 നാണ് ദൃശ്യമാകുക. അതിനുശേഷം 105 വർഷങ്ങൾക്കു ശേഷം 2117 ഡിസംബർ 11നാണ് വീണ്ടും ദൃശ്യമാവുക. ശുക്രസംതരണ സമയത്ത് മറ്റ് ഗ്രഹങ്ങളെ കണ്ടെത്താനും അവയെക്കുറിച്ച് കൂടുതൽ പഠിക്കാനുമുള്ള സാദ്ധ്യതകളുമുണ്ട്


   
   
   
   
   
   
   
   
   
       
       
       
       
       
       
       
        Please install latest Flash Player to run SunAeon Venus Transit 2012
   

   

പ്രവേശനോത്സവം 2012

പ്രവേശനോത്സവം