Wednesday, March 13, 2013

ഗണിതശാസ്ത്ര പ്രതിഭകള്‍ക്ക് ആദരവേകി ഗണിത കലണ്ടറുമായി വിദ്യാര്‍ഥികള്‍












കൊല്ലം: ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ 125-ാം ജന്മവാര്‍ഷികം പ്രമാണിച്ച് പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി.യു.പി. സ്‌കൂളിലെ കുട്ടികളുടെ സംഭാവനയായി 'ഗണിത കലണ്ടര്‍'. 2012 കേന്ദ്രസര്‍ക്കാര്‍ ഗണിതശാസ്ത്ര വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് കലണ്ടര്‍ തയ്യാറാക്കിയത്. സ്‌കൂള്‍ ഗണിത ക്ലബ് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന ഗണിത കലണ്ടറില്‍ വിഖ്യാത ഗണിത ശാസ്ത്രജ്ഞന്മാരായ ശ്രീനിവാസ രാമാനുജന്‍, ബ്ലേയ്‌സ് പാസ്‌കല്‍, പിയറി ദെ ഫെര്‍മ, റോള്‍ഫ് ഹെര്‍മന്‍ നെവാന്‍ലിന, ജേക്കബ് ബര്‍ണോലി, ബട്രാന്‍സ് റസ്സല്‍, കാള്‍ ഫ്രെഡറിക്ക് ഗൗസ്, മരിയ ഗെയ്തന ആഗേ്‌നസി, റെനെ ദെക്കാത്തെ, ചാള്‍സ് ലുഡ് വിഡ്ജ് ഡോജ്‌സണ്‍, ജീന്‍ ബാപ്സ്റ്റിസ് ദാലംബര്‍, ജോര്‍ജ്ജ് ഫ്രെഡറിക്ക് ബര്‍ണാഡ് റീമാന്‍, ഗോഡ് ഫ്രീ വില്‍ ഹെംലിബ്‌നീസ് എന്നിവരുടെ ചിത്രവും ലഘുജീവചരിത്രക്കുറിപ്പും ഗണിത ശാസ്ത്രസിദ്ധാന്തങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

പഠനാര്‍ഹവും വിജ്ഞാന പ്രദവുമായ ഗണിത കലണ്ടര്‍, എ. ഗ്രാഡിസണ്‍, ടി.എസ്.സുഷമാദേവി, എമിലിന്‍ ഡൊമിനിക്ക് എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് ഗണിത ക്ലബ്ബിലെ കുട്ടികള്‍ തയ്യാറാക്കിയിട്ടുള്ളത്.