Thursday, October 13, 2011

'രസതന്ത്ര' കലണ്ടര്‍ പ്രകാശനം

അന്താരാഷ്ട്ര രസതന്ത്രവര്‍ഷത്തില്‍ രസതന്ത്രലോകത്തെ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തി പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.എസ്. സ്‌കൂള്‍ കലണ്ടര്‍ തയ്യാറാക്കി കുട്ടികള്‍ക്ക് വിതരണം ചെയ്തു. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബി.രവീന്ദ്രന്‍, സ്‌കൂള്‍ ലീഡര്‍ സജിത്തിന് കലണ്ടര്‍ നല്‍കി പ്രകാശനം നിര്‍വഹിച്ചു. പി.ടി.എ.പ്രസിഡന്റ് വി.അനിലാലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കൊല്ലം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ വിജയന്‍ പിള്ള, ബി.പി.ഒ. ശ്രീകുമാര്‍, ഐ.ടി.അറ്റ് സ്‌കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ടി.വേണുഗോപാല്‍, പൂര്‍വ വിദ്യാര്‍ത്ഥി ബൈജു കബീര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആര്‍.രാധാകൃഷ്ണന്‍ സ്വാഗതവും സീനിയര്‍ അധ്യാപിക കെ.സുജാകുമാരി നന്ദിയും പറഞ്ഞു.
മാതൃഭൂമി വാര്‍ത്ത

Tuesday, October 11, 2011

British Council award for Kollam school

The Government SNDP Upper Primary School at Pattathanam in the city has been selected for this year's International School Award (ISA) of the British Council. The ISA is an accreditation scheme of the British Council for curriculum-based international work in schools. The award has been given for projects under the ‘Connecting Classrooms' scheme of the British Council during the 2010-2011 academic year. Sixteen schools from Kollam and Kundara education sub-districts joined the scheme to exchange project ideas with 16 schools in the United Kingdom through the Internet. Each school had to undertake seven projects. The projects undertaken by the Government SNDP Upper Primary School were rivers, save the trees, great personalities, tourism, currencies of the world, dresses and identities of nations. Project manager of British Council Ramesh Veluchamy visited the school as part of the project. The award will be presented to the school at a function in New Delhi on October 20. School headmaster R. Radhakrishnan and teachers in charge of the scheme D. Ammini and A. Gradison will receive the award. The ISA helps schools to develop an international ethos with the majority of the students in the school impacted by and involved in international work. It encourages curriculum links between India and the United Kingdom and building of a network of Indian schools with international links.
News in Hindu

Friday, September 2, 2011

സര്‍ക്കസ് കലാകാരന്മാര്‍ക്കൊപ്പം കുരുന്നുകളുടെ ഓണാഘോഷം






ഓണപ്പാട്ട് പാടിയും പൂക്കളമൊരുക്കിയും സര്‍ക്കസ് കലാകാരന്മാരുടെ കളിതമാശകളുമായി ഒരോണാഘോഷം. പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി. സ്‌കൂളിലാണ് ഈ വേറിട്ട ഓണാഘോഷം നടന്നത്.

കൊല്ലം പീരങ്കിമൈതാനത്ത് നടക്കുന്ന സര്‍ക്കസ് ക്യാമ്പിലെ കലാകാരന്മാരായ വിശ്വനാഥന്‍, മുരുകന്‍, ഉപേന്ദ്രന്‍ എന്നിവരാണ് കുട്ടികളുടെ ആഘോഷത്തിന് ചിരിപ്പടക്കവുമായി എത്തിയത്.

മഹാബലിയും വാമനനുമായി കുട്ടികള്‍ വേഷംകെട്ടിയപ്പോള്‍ അവര്‍ക്കൊപ്പം കോമാളി വേഷമണിഞ്ഞ് എത്തിയ കുള്ളന്മാര്‍ ചിരിപടര്‍ത്തി. പിന്നെ കുട്ടികള്‍ക്കൊപ്പം സ്‌കൂള്‍ മുറ്റത്ത് ഒരു റോന്തുചുറ്റല്‍. അതോടെ കുരുന്നുകള്‍ ആഘോഷത്തിമിര്‍പ്പിലായി. കൂടെ പുലികളിവേഷക്കാരും അണിനിരന്നതോടെ ഓണാഘോഷം പൂര്‍ണമായി.ജംബോ സര്‍ക്കസിലെ കലാകാരന്മാരായ വിശ്വനാഥനും മുരുകനും മലയാളികളാണ്. ഉപേന്ദ്രന്‍ ബീഹാര്‍ സ്വദേശിയും. കുട്ടികള്‍ക്കൊപ്പമുള്ള ഓണാഘോഷം ഏറെ സന്തോഷകരമായിരുന്നു എന്നാണ് ഇവരുടെ പക്ഷം

പത്ര വാര്‍ത്തകള്‍ :
.മാതൃഭൂമി...

The Hindu
കേരളകൗമുദി

Wednesday, August 10, 2011

യുദ്ധവിരുദ്ധ ദിന മനുഷ്യചങ്ങല 2011




.യുദ്ധവിരുദ്ധ പ്രതിജ്ഞ
.ചിത്ര പ്രദര്‍ശനം
.മനുഷ്യചങ്ങല

Friday, July 1, 2011

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും ഓട്ടന്‍തുള്ളല്‍ സോദോഹരണ പ്രഭാഷണവും






വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും ഓട്ടന്‍തുള്ളല്‍ സോദോഹരണ പ്രഭാഷണവും ജൂലൈ ഒന്നിന് തേവന്നൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അനന്തുകൃഷ്ണയാണ് ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചത്.

Saturday, June 18, 2011

Tuesday, May 31, 2011

പ്രവേശനോത്സവം 2011


2011 ലെ പ്രവേശനോത്സവം അക്ഷരദീപം കൊളുത്തി പ്രശസ്ത പത്രപ്രവര്‍ത്തകന്‍ തെങ്ങമം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Wednesday, April 27, 2011

അവധിക്കാല ക്യാമ്പ് മേയ് 2ന് ആരംഭിക്കും


എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രതിജ്ഞ
സിനിമ പ്രദര്‍ശനം :
അരജീവികളുടെ സ്വര്‍ഗ്ഗം -എം.എ.റഹ്മാന്‍