ഓണപ്പാട്ട് പാടിയും പൂക്കളമൊരുക്കിയും സര്‍ക്കസ് കലാകാരന്മാരുടെ കളിതമാശകളുമായി ഒരോണാഘോഷം. പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി. സ്‌കൂളിലാണ് ഈ വേറിട്ട ഓണാഘോഷം നടന്നത്.
കൊല്ലം പീരങ്കിമൈതാനത്ത് നടക്കുന്ന സര്‍ക്കസ് ക്യാമ്പിലെ കലാകാരന്മാരായ വിശ്വനാഥന്‍, മുരുകന്‍, ഉപേന്ദ്രന്‍ എന്നിവരാണ് കുട്ടികളുടെ ആഘോഷത്തിന് ചിരിപ്പടക്കവുമായി എത്തിയത്.
മഹാബലിയും വാമനനുമായി കുട്ടികള്‍ വേഷംകെട്ടിയപ്പോള്‍ അവര്‍ക്കൊപ്പം കോമാളി വേഷമണിഞ്ഞ് എത്തിയ കുള്ളന്മാര്‍ ചിരിപടര്‍ത്തി. പിന്നെ കുട്ടികള്‍ക്കൊപ്പം സ്‌കൂള്‍ മുറ്റത്ത് ഒരു റോന്തുചുറ്റല്‍. അതോടെ കുരുന്നുകള്‍ ആഘോഷത്തിമിര്‍പ്പിലായി. കൂടെ പുലികളിവേഷക്കാരും അണിനിരന്നതോടെ ഓണാഘോഷം പൂര്‍ണമായി.ജംബോ സര്‍ക്കസിലെ കലാകാരന്മാരായ വിശ്വനാഥനും മുരുകനും മലയാളികളാണ്. ഉപേന്ദ്രന്‍ ബീഹാര്‍ സ്വദേശിയും. കുട്ടികള്‍ക്കൊപ്പമുള്ള ഓണാഘോഷം ഏറെ സന്തോഷകരമായിരുന്നു എന്നാണ് ഇവരുടെ പക്ഷം
പത്ര വാര്‍ത്തകള്‍ :
.മാതൃഭൂമി...
The Hindu
കേരളകൗമുദി
എല്ലാ ഭാവുകങ്ങളും.
ReplyDeleteമികവുറ്റ വിദ്യാലയം മികച്ച പ്രവര്‍ത്തനങ്ങളുമായി അനസ്യൂതം മുന്നേറട്ടെ.
ബ്ലോഗില്‍ കുട്ടികളുടെ രചനകള്‍ നിര്‍ബന്ധമായും നല്‍കുക.
അവ പ്രസിദ്ധീകരിക്കാനുള്ല അറിവും നല്‍കുക
തീര്‍ച്ചയായും വിജയപാതയിലെത്താം.