Thursday, September 27, 2012

രക്തദാനം മഹാദാനം ഒക്ടോബര്‍ 2 ന്

രക്തദാനം മഹാദാനം ഒക്ടോബര്‍ 2 ന്

Tuesday, September 4, 2012

ഞങ്ങളുടെ ഹെഡ്മാസ്റ്റർ ആർ. രാധാകൃഷ്ണന് സംസ്ഥാന അദ്ധ്യാപക പുരസ്കാരം

ഞങ്ങളുടെ ഹെഡ്മാസ്റ്റർ ആർ. രാധാകൃഷ്ണന് സംസ്ഥാന അദ്ധ്യാപക പുരസ്കാരം

Friday, August 24, 2012

ഒരുമയുടെ ഉത്സവമായി പട്ടത്താനം സ്‌കൂളിലെ ഓണാഘോഷം

ഇല്ലായ്മയും വല്ലായ്മയും മറന്ന് മാനുഷരെല്ലാരും ഒന്നുപോലെ എന്നാരോ പാടിവച്ചത് അന്വര്‍ത്ഥമാക്കുന്നതായിരുന്നു പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി.യു.പി. സ്‌കൂളിന്റെ ഇത്തവണത്തെ ഓണാഘോഷം. മറ്റ് സ്‌കൂളുകളുടെ ആഘോഷങ്ങള്‍ മതിലിനുള്ളിലൊതുങ്ങുമ്പോള്‍ തികച്ചും വ്യത്യസ്തമായി ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പമാണ് പട്ടത്താനം സ്‌കൂളിലെ കുട്ടികള്‍ ഓണമാഘോഷിച്ചത്.

60 കിലോയോളം പൂക്കള്‍കൊണ്ട് അത്തപ്പൂക്കളത്തോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. പിന്നീട് തുമ്പിതുള്ളലും തിരുവാതിരക്കളിയും കൃഷിപ്പാട്ടുകളും ആവേശം പകരാന്‍ ഉറിയടിമത്സരവും വടംവലി മത്സരവും, കാണാന്‍ മാവേലിമന്നനും കൂടിയായപ്പോള്‍ ആഘോഷങ്ങള്‍ പൂര്‍ണമായി.

പട്ടത്താനം സ്‌കൂളിലെ പി.ടി.എ. കമ്മിറ്റിയും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് സംഘടിപ്പിച്ച ഓണാഘോഷത്തില്‍ കുട്ടികളും രക്ഷാകര്‍ത്താക്കളും അടക്കം 700ഓളം പേര്‍ പങ്കെടുത്തു. ചില്‍ഡ്രന്‍സ് ഹോമിലെ 60 കുട്ടികളും ആഘോഷത്തില്‍ പങ്കെടുത്തു. ഇവര്‍ക്കായി പട്ടത്താനം സ്‌കൂളിലെ കുട്ടികള്‍ സമ്മാനങ്ങളും കരുതിവച്ചിരുന്നു.

കളക്ടര്‍ പി.ജി.തോമസ്, കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍, കെ.എസ്.ശോഭന, ഗിരിജകുമാരന്‍ പിള്ള, പി.കെ.ലക്ഷ്മിക്കുട്ടി ടീച്ചര്‍, എസ്.വിജയന്‍ പിള്ള, എം.അബ്ദുള്‍ഷുക്കൂര്‍, സി.ജെ.ആന്റണി, എന്‍.രാജേന്ദ്രന്‍ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു.

Sunday, July 29, 2012

Sunday, June 24, 2012

Century-old poems in public domain

Ten children’s poems that are more than a century old can now be read by anyone across the world, courtesy the students of Government SNDP Upper Primary School here.
The students, as part of the Reading Week celebrations, have contributed the poems, compiled by poet and essayist Kerala Varma Valiya Koil Thampuram in 1910 as a textbook for primary school students of the erstwhile kingdom of Travancore, to the e-library of Wikipedia.
The textbook titled ‘Padya Padavali’ was also the first collection of Malayalam poems for children.
The students, who were guided by their teachers A. Gradison and S. Kannan, have completed the typing work. The poems will be formally launched into the e-library by writer Ezhumattoor Rajaraja Varma at a function to be held at the school on Monday evening.
The poems selected are ‘Prarthanakal’ by Kerala Varmma Valiya Koil Thampuran, ‘Koel’ by A.R. Raja Raja Varma, ‘Samayam’ and ‘Kali’ by Pandalam Kerala Varma, ‘Pusthakam’ by K.C. Keshava Pillai, ‘Thengu’ and ‘Vazha’ by Azhakathu Padmanabha Kurup, ‘Gurubhakthi’ by Naduvathur Achan Namboodiri, ‘Ente Amma’ by P. Padmanabha Pillai, and ‘Prabhatham’ by Oduvil Unnikrishnna Menon.

നൂറ്റാണ്ട് പഴക്കമുള്ള ബാലകവിതകള്‍ വിക്കി ഗ്രന്ഥശാലയിലേക്ക്

വായനവാരാഘോഷത്തോട് അനുബന്ധിച്ച് പട്ടത്താനം ഗവ. എസ്എന്‍ഡിപി യുപി സ്കൂളിലെ കുട്ടികള്‍ ഇ-ഗ്രന്ഥശാലയിലേക്ക് 10 ബാലകവിതകള്‍ സമ്മാനിച്ചു. 1910ല്‍ തിരുവിതാംകൂറിലെ പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠിക്കാനായി കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ തയ്യാറാക്കിയ പദ്യപാഠാവലിയിലെ 10 കവിതകളാണ് കുട്ടികള്‍ തെരഞ്ഞെടുത്തത്. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ രണ്ടു പ്രാര്‍ഥനകള്‍, എ ആര്‍ രാജരാജവര്‍മയുടെ കുയില്‍, പന്തളം കേരളവര്‍മയുടെ സമയം, കളി, കെ സി കേശവപിള്ളയുടെ പുസ്തകം, അഴകത്ത് പത്മനാഭകുറുപ്പിന്റെ തെങ്ങ്, വാഴ, നടുവത്തൂര്‍ അച്ഛന്‍ നമ്പൂതിരിയുടെ ഗുരുഭക്തി, പി പത്മനാഭപിള്ളയുടെ എന്റെ അമ്മ, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ മേനോന്റെ പ്രഭാതം എന്നീ ബാലകവിതകളാണ് കുട്ടികള്‍ ടൈപ്പ്ചെയ്ത് വിക്കി ഗ്രസ്ഥശാലയില്‍ എത്തിക്കുന്നത്. അധ്യാപകരായ എ ഗ്രാഡിസണ്‍, എസ് കണ്ണന്‍ എന്നിവര്‍ കുട്ടികളെ സഹായിക്കുന്നു. കുട്ടികളുടെ കവിതാസമാഹാരത്തിന്റെ പ്രകാശനം തിങ്കളാഴ്ച പകല്‍ മൂന്നിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വായനവാരാഘോഷത്തിന്റെ സമാപനയോഗം ബാലസാഹിത്യകാരനും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാവകുപ്പില്‍ ഭാഷാവിദഗ്ധനും സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്ററുമായിരുന്ന ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ ഉദ്ഘാടനംചെയ്യും. വായനമത്സരത്തിലും ക്വിസ് മത്സരത്തിലും വായനക്കുറിപ്പ് തയ്യാറാക്കിയതിലും വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്യും.

Sunday, June 17, 2012

വായനാദിനം



                                              വായനാദിനം - ക്വിസ്
  • ലോകത്തില്‍ ആദ്യമായി അച്ചടിയന്ത്രം കണ്ടുപിടിച്ചത് - .ഡി 868 ല്‍ ചൈനക്കാര്‍
  • കേരളത്തിലെ ആദ്യത്തെ മലയാള അച്ചടിശാല – 1821 ല്‍ കോട്ടയത്ത്‌ സ്ഥാപിതമായ സി.എം.എസ് .പ്രസ്സ്‌
  • ഡോക്ട്രീന ക്രിസ്റ്റത്തിന്റെ പൂര്‍ണ്ണ നാമധേയം - ഡോക്ട്രീന ക്രിസ്റ്റം എന്‍ ലിംഗ്വാ മലവാര്തമുള്‍
  • ഇന്ത്യയില്‍ ആദ്യമായി അച്ചടിച്ച പുസ്തകം - ഡോക്രതീന ക്രിസ്ത്യാന 1557 ല്‍ ഗോവയില്‍ നിന്ന്
  • ഇന്ത്യയില്‍ ആദ്യമായി പൂര്‍ണ്ണമായി അച്ചടിച്ച മലയാള ഗ്രന്ഥം - 1811 ല്‍ ബോംബയിലെ കുറിയര്‍ പ്രസ്സില്‍ അച്ചടിച്ച ബൈബിള്‍ വിവര്‍ത്തനം
  • ആദ്യത്തെ സമ്പൂര്‍ണ്ണ മലയാള കൃതി - സംക്ഷേപവേദാര്‍ത്ഥം
  • സംക്ഷേപവേദാര്‍ത്ഥത്തിന്റെ കര്‍ത്താവ്‌ - ഫാദര്‍ ക്ലമന്റ്
  • മലയാള ലിപി ആദ്യമായി അച്ചടിച്ച്‌ കാണുന്ന മലയാള ഗ്രന്ഥം - ഹോര്‍ത്തൂസ് ഇന്‍ഡിക്കസ് മലബാറിക്കസ്
  • ഹോര്‍ത്തൂസ് ഇന്‍ഡിക്കസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ മലയാളനാമം - കേരളാരാമം
  • മലയാളം അച്ചടിയുടെയും മലയാളം ലിപി പരിഷ്കരണത്തിന്റെയും ഉപജ്ഞാതാവ് - ബെഞ്ചമിന്‍ ബെയ്‌ലി
  • ബെയ്‌ലിക്ക് ശേഷം മലയാളം ലിപി പരിഷ്കരണം സംബന്ധിച്ച ശ്രമം ഫലപ്രദമായി നടത്തിയത് - കണ്ടതില്‍ വറുഗീസ് മാപ്പിള
  • പഞ്ചാംഗം ആദ്യമായി അച്ചടിച്ച്‌ പ്രസിദ്ധപ്പെടുത്തിയത് - 1836 ല്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റ്
  • കല്ലച്ച് അച്ചടി സമ്പ്രദായം പരീക്ഷിച്ച കേരളത്തിലെ ആദ്യ അച്ചുകൂടം - കേരളമിത്രം അച്ചുകൂടം
  • എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം ആദ്യമായി അച്ചടിച്ചത് - 1858 ല്‍ കേരളവിലാസം അച്ചുകൂടത്തില്‍
  • ഉത്തരകേരളത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യകൃതിയായ 'സത്യവേദചരിത്ര'ത്തിന്റെ കര്‍ത്താവ്‌ - ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
  • കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ പാഠപുസ്തക കമ്മിറ്റിയുടെ നേതൃത്വം ഏറ്റെടുത്ത വര്ഷം - 1868
  • ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മലയാളം - ഇംഗ്ലീഷ് നിഘണ്ടു പ്രകാശിതമായ വര്ഷം - 1846
  • വിദ്യാവിനോദിനി ഭാഷാപോഷിണി സഭയുടെ മുഖപത്രമായി തീര്‍ന്നത് - കൊല്ലവര്‍ഷം 1070 തുലാം മുതല്‍
  • വിദ്യാവിനോദിനി അച്ചടിച്ചത് - കേരളകല്പദ്രുമം അച്ചുകൂടത്തില്‍നിന്ന്
  • ഗുണ്ടര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിച്ച മലയാളത്തിലെ ഒന്നാം പാഠപുസ്തകത്തിന്റെ പേര് - Malayalam Spelling Reading Book
  • സ്വദേശികള്‍ മലയാളത്തില്‍ ഏര്‍പ്പെടുത്തിയ ആദ്യത്തെ അച്ചുകൂടം - കോട്ടയത്ത്‌ സ്ഥാപിതമായ കേരളവിലാസം
  • മഹച്ചരിതസംഗ്രഹത്തിലെ ആദ്യത്തെ ചില ഭാഗങ്ങള്‍ ആദ്യം പ്രകാശിപ്പിച്ചത് - വിദ്യാവിലാസിനിയില്‍
  • ദേവനാഗിരി ലിപിയിലുള്ള അച്ചടി കേരളത്തില്‍ ആദ്യമായി ആരംഭിച്ചത് - കേരളമിത്രം
  • പി.ഗോവിന്ദപിള്ളയുടെ മലയാളത്തിലെ ആദ്യത്തെ സാഹിത്യചരിത്രം പ്രസിദ്ധീകരിച്ച വര്ഷം - 1881
  • ഗംഗാവതരണം നാടകം , എബ്രായക്കുട്ടി നാടകം , കവിസഭാരഞ്ജനം നാടകം തുടങ്ങിയവ പ്രസിദ്ധീകരിച്ച പ്രസ്സ്‌ - മനോരമ
  • കൊവുണ്ണി നെടുങ്ങാടിയുടെ കേരള കൌമുദി ആദ്യമായി പ്രകാശിതമായ അച്ചുകൂടം - അമലോത്ഭവ മാതാവിന്റെ അച്ചുകൂടം
  • കണ്ണശരാമായണത്തിലെ ആദ്യത്തെ ഏതാനും കാണ്ഡങ്ങള്‍ ആദ്യമായി പ്രകാശനം ചെയ്ത പ്രസ്സ് - മനോരമക്കമ്പനി
  • വിദ്യാഭിവര്‍ദ്ധിനീ അച്ചുകൂടതിന്റെ സ്ഥാപകന്‍ - സുബയ്യാ തെന്നാട്ടു രെട്യാര്‍
  • അമലോത്ഭവ മാതാവിന്റെ അച്ചുകൂടതിന്റെ ഇന്നത്തെ പേര് - .എസ് പ്രസ്സ് ഏറണാകുളം
  • വിദ്യാ രത്നപ്രഭ അച്ചുകൂടം സ്ഥാപിച്ചത് ആര് - പാറമ്മേല്‍ ഇട്ടൂപ്പ്‌
  • പി.ശങ്കരന്‍ നമ്പ്യാരുടെ സാഹിത്യചരിത്രം പ്രസിദ്ധീകരിച്ച പ്രസ്സ്‌ - വാണീ കലളെഭരം
  • ലോകത്തിലെ പ്രഥമ പത്രം - പിക്കിംഗ് ഗസറ്റ്
  • ഭാരതത്തിലെ പ്രഥമ പത്രം - ബംഗാള്‍ ഗസറ്റ്
  • മതേതരമായ ആദ്യ പത്രം - ദീവ്ജി ഭീംജി ആരംഭിച്ച പശ്ചിമതാരക
  • മലബാറിലെ ആദ്യത്തെ വൃത്താന്തപത്രം - കേരളപത്രിക
  • ബംഗാള്‍ ഗസറ്റിന്റെ പ്രഥമപത്രാധിപര്‍ - ജയിംസ് അഗസ്റ്റസ്‌ ഹിക്കി
  • ജനരഞ്ജിനിയുടെ പ്രഥമപത്രാധിപര്‍ - കെ.സി. നാരായണന്‍ നമ്പ്യാര്‍
  • മലയാളത്തിലെ ആദ്യത്തെ ആനുകാലിക പ്രസിദ്ധീകരണം - രാജ്യസമാചാരം
  • രാജ്യസമാചാരം അച്ചടിച്ച പ്രസ്സ്‌ - 1847- ല്‍ തലശ്ശേരിയിലെ മിഷന്‍ പ്രസ്സില്‍നിന്ന്
  • രാജ്യസമാചാര്യത്തിനുള്ള അക്ഷരങ്ങള്‍ കൊത്തിയൊരുക്കിയത് - ഡി. കണ്ണ്യന്‍ കട
  • ഉദയവര്‍മ്മതമ്പുരാന്‍റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച മാസിക - കവനോദയം
  • തിയരുടെ ബൈബിള്‍ എന്ന് പരിഹസിച്ചു വിളിച്ചിരുന്ന മാസിക – മിതവാദി
  • ഭാഷയിലെ ദ്വിതീയ പത്രമായി അറിയപ്പെടുന്നത് - പശ്ചിമോദയം
  • മലയാളം അച്ചടിയുടെ പിതാവ്‌ - ബെഞ്ചമിന്‍ ബെയ്‌ലി
  • മലയാള പത്രപ്രവര്‍ത്തനത്തിന് ബീജാവാപം നടത്തിയ പ്രതിഭാധനന്‍ - ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
  • അച്ചടിയന്ത്രം വഴി പുറത്ത്‌ വന്ന പ്രഥമ മലയാളപത്രം - ജ്ഞാനനിക്ഷേപം
  • തിരുവിതാംകൂറിലെ ഈഴവരുടെ ആദ്യത്തെ പത്രം - സുജനാനന്ദിനി
  • കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മാസിക - ഉപാദ്ധ്യായ
  • ആദ്യത്തെ മുസ്ലിം പത്രമാസിക – കേരളദീപം (പത്രാധിപര്‍. കാതൃസഹാജി ബാപ്പു )
  • സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ കൈകാര്യ കര്‍ത്തൃത്വം ഏറ്റു നടത്തിയ ഭാഷയിലെ ഭാഷയിലെ ആദ്യത്തെ മാസിക – ശാരദ
  • ഭാഷയിലെ ഒന്നാമത്തെ സാഹിത്യ മാസിക – വിദ്യാവിലാസിനി
  • ഭാഷയിലെ ഒന്നാമത്തെ വൃത്താന്തപത്രം - പശ്ചിമാതാരക
  • ആദ്യത്തെ മലയാളി പത്രാധിപര്‍ - കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് (പശ്ചിമാതാരക )
  • സന്ദിഷ്ട്വാദി നിരോധിക്കാനുള്ള കാരണം - ദിവാന്‍ മാധവന്‍നായരുടെ വിദ്യാഭ്യാസ നയങ്ങളെ വിമര്ശിച്ചതിന്
  • കേരളത്തില്‍ ആദ്യമായി നിരോധിക്കപ്പെട്ട പത്രം - സന്ദിഷ്ട്വാദി
  • ക്രിസ്തീയ വൈദികരല്ലാത്തവര്‍ തുടങ്ങിയ ആദ്യത്തെ പത്രം - പശ്ചിമാതാരക
  • ഭാഷയിലെ ഒന്നാമത്തെ വിദ്യാഭ്യാസ വിജ്ഞാന പ്രസിദ്ധീകരണം - വിദ്യാസംഗ്രഹം
  • വിദ്യാസംഗ്രഹത്തിന്റെ പത്രാധിപര്‍ - റവ.ജോര്‍ജ്‌ മാത്തന്‍
  • മലയാളത്തിലെ ആദ്യത്തെ വനിതാ മാസിക – കേരളീയ സുഗുണബോധിനി
  • മലയാളത്തിലെ ആദ്യത്തെ ശാസ്ത്രമാസിക – ലക്ഷ്മിവിലാസം
  • കേരളത്തിലെ ആദ്യത്തെ ദ്വിഭാഷ പത്രം - വിദ്യാസംഗ്രഹം
  • പത്രപ്രവര്‍ത്തനത്തെക്കുറിച്ച് മലയാളത്തിലുണ്ടായ പ്രഥമ ഗ്രന്ഥം - സ്വദേശാഭിമാനി
  • വള്ളത്തോള്‍ പത്രാധിപത്യം വഹിച്ച പത്രങ്ങള്‍ - രാമാനുജന്‍, കേരളോദയം , ആത്മപോഷിണി
  • ശാസ്ത്രസാഹിത്യ പരിഷത്ത്‌ പുറപ്പെടുവിക്കുന്ന മാസിക – ശാസ്ത്രഗതി
  • കേരള പത്രപ്രവര്‍ത്തന ചരിത്രം ആരുടെ കൃതിയാണ് - പുതുപ്പള്ളി രാഘവന്‍
  • കുമാരനാശാന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബുക്ക്‌ഡിപ്പോ - ശാരദാ ബുക്ക്‌ഡിപ്പോ
  • മിതവാദിയുടെ പത്രാധിപര്‍ - മൂര്‍ക്കോത്ത്‌ കുമാരന്‍
  • ഉപാധ്യായന്‍ മാസികയുടെ പ്രഥമപത്രാധിപരുടെ ചുമതല നിര്‍വഹിച്ചത് - കെ.രാമകൃഷ്ണപിള്ള
  • ഭാഷാപോഷിണിയുടെ പ്രഥമ പത്രാധിപര്‍ - കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള
  • എം.ഗോവിന്ദന്റെ റാണിയുടെ പട്ടി എന്ന കഥ പ്രസിദ്ധീകരിച്ചതുകൊണ്ട് നിരോധിക്കപ്പെട്ട വാരിക – ജയകേരളം
  • ഇന്ത്യയില്‍ പ്രാദേശികഭാഷകളിലുണ്ടായആദ്യ പത്രം - സമാചാര്‍ ദര്പ്പണ്‍
  • ഇന്നത്തെ ദീപികാപത്രത്തിന്റെ പ്രാരംഭനാമം - നസ്രാണി ദീപിക
  • ഇന്ന് നിലവിലുള്ള പത്രത്തില്‍ ഏറ്റവും പഴക്കം ചെന്നത് - ദീപിക
  • അക്ഷരശ്ലോകസദസ്സിന്റെ തൃശ്ശൂരില്‍ നിന്നും പുറത്തിറങ്ങുന്ന മുഖപത്രം - കവനകൌതുകം
  • തൃശൂരില്‍ ഓട്ടോഡ്രൈവര്‍മാര്‍ പുറത്തിറക്കുന്ന പത്രം - ഡ്രൈവര്‍
  • വിദ്യാവിനോദിനിയുടെ പ്രഥമപത്രാധിപര്‍ - സി.അച്യുതമേനോന്‍
  • സുജനാനന്ദിനിയുടെ സ്ഥാപകപത്രാധിപര്‍ - പറവൂര്‍ കേശവനാശാന്‍
  • പത്രപ്രവര്‍ത്തന സംബന്ധമായി നാടുകടത്തപ്പെട്ട ഏക മലയാളി പത്രാധിപര്‍ - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • എസ്.എന്‍.ഡി.പി.യുടെ മുഖപത്രമായി പ്രസിദ്ധപ്പെടുത്തിയ ആദ്യകാല പത്രം - വിവേകോദയം
  • ആറ്റൂര്‍ കൃഷ്ണപിഷാരടി തിരുവനന്തപുരത്ത്നിന്നും ആരംഭിച്ച പ്രസിദ്ധീകരണം - രസികരത്നം
  • കേരളവര്‍മ്മ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ആരംഭിച്ചത് - ബി.ജി.കുറുപ്പ്
  • കുമാരനാശാന്‍ തിരുവനന്തപുരത്ത്നിന്നും ആരംഭിച്ച പ്രസിദ്ധീകരണം - വിവേകോദയം
  • ജി.പി.പിള്ള പത്രാധിപരായി മദിരാശിയില്‍ നിന്ന് പ്രസിദ്ധീകരിച്ച പത്രം - മദ്രാസ്‌ സ്റ്റാന്‍ഡേര്‍ഡ്
  • തോന്നക്കല്‍ ആശാന്‍ സ്മാരക പ്രസിദ്ധീകരണം - വിവേകോദയം
  • കവനകൗമുദിയുടെ വിശേഷാല്‍ പ്രതി - ഭാഷാവിലാസം
  • പൂര്‍ണ്ണമായും പദ്യരൂപത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ കേരളീയ മാസിക – കവനകൗമുദി
  • കവനകൗമുദിയുടെ ആദ്യ പത്രാധിപര്‍ - പന്തളം കേരളവര്‍മ്മ
  • അപ്പന്‍തമ്പുരാന്‍ പ്രസിദ്ധീകരിച്ച സാഹിത്യമാസിക – രസിക രഞ്ജിനി
  • ഗ്രന്ഥശാല സംഘത്തിന്റെ മുഖപത്രത്തിന്റെ പേര് - ഗ്രന്ഥാലോകം
  • പ്രബോധകന്‍ , കേസരി എന്നീ പത്രങ്ങള്‍ക്കു ജന്മം നല്‍കിയത് - ബാലകൃഷ്ണപിള്ള
  • മാതൃഭൂമി ആരഭിച്ച വര്‍ഷം - 1923
  • മാതൃഭൂമിയുടെ സ്ഥാപകപത്രാധിപര്‍ - കെ.പി. കേശവമേനോന്‍
  • മലയാളമനോരമ ആരഭിച്ചത് ആരുടെ പത്രാധിപത്യത്തിലാണ് - കണ്ടത്തില്‍ വറുഗീസ് മാപ്പിള
  • മലയാളമനോരമ ദിനപത്രമായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത് - 1928 ജനുവരി 16 മുതല്‍
  • കേരളകൗമുദി പത്രത്തിന്റെ സ്ഥാപകന്‍ - കെ.സുകുമാരന്‍
  • മലയാളത്തില്‍ ആദ്യമായി ആയുര്‍വേദ മാസിക തുടങ്ങിയത് - 1903 -ല്‍ (ധന്വന്തരി )
  • മലയാളിയുടെ ആദ്യപത്രാധിപര്‍ - പേട്ടയില്‍ രാമന്പിള്ളയാശാന്‍
  • 1960 - ല്‍ നായര്‍ സര്‍വ്വീസ്‌ സൊസൈറ്റി ഏറ്റെടുത്ത പത്രം - മലയാളി
  • അന്താരാഷ്ട്ര വാര്‍ത്താ ഏജന്സിയായ റോട്ടറിയുമായി ബന്ധം സ്ഥാപിച്ച ആദ്യമലയാള പത്രം - ദേശാഭിമാനി
  • സഞ്ജയന്‍ മാസിക ആരംഭിച്ചതു ആര് - എം.ആര്‍ നായര്‍
  • കേരള സംഗീത നാടക അക്കാദമിയുടെ മുഖപത്രം - കേളി
  • മലയാള പത്രപ്രവര്‍ത്തനത്തിന്റെ പിതാവ്‌ - ചെങ്കുളത്ത് കുഞ്ഞിരാമമേനോന്‍
  • അദ്ധ്യാപകന്‍ എന്ന മാസിക ആരംഭിച്ചത് - ജി.രാമന്‍മേനോന്‍
  • അരുണ എന്ന മാസികയുടെ പത്രാധിപര്‍ - മിസിസ്. എ വി. കളത്തല്‍
  • അരുണോദയം എന്ന മാസികയുടെ പത്രാധിപര്‍ - ചേലനാട്ട് അച്യുതന്‍ മേനോന്‍ ,വിദ്വാന്‍ സി.എസ്.നായര്‍
  • 1924 -ല്‍ കോഴിക്കോട്ട് നിന്നും പ്രസിദ്ധീകരിക്കപ്പെട്ട അല്‍ - അമീന്‍ എന്ന മുസ്ലിം പത്രത്തിന്റെ പത്രാധിപര്‍ - മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ്
  • കെ.രാമകൃഷ്ണപിള്ളയുടെ തിരുവിതാംകൂറിന്റെ പാപമോചനം എന്ന ലേഖനം പ്രസിദ്ധീകരിച്ച , അദ്ദേഹം പത്രാധിപരായിരുന്ന പത്രം - മലയാളി